കണ്ണൂര്‍: സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്താനായി ജില്ലയില്‍ പോലീസ് വ്യാപക റെയ്ഡ് തുടങ്ങി. വര്‍ഗീയ സ്പര്‍ധയുണ്ടാക്കാന്‍ ചില സംഘങ്ങള്‍ ശ്രമം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് റെയ്ഡ്.
ഇന്നു രാവിലെ മുതലാണു റെയ്ഡ് തുടങ്ങിയത്. സബ് ഡിവിഷണല്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ സിഐമാര്‍, എസ്ഐമാര്‍ ഉള്‍പ്പെടെയുള്ളവരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. കണ്ണൂര്‍ എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ബോംബുകള്‍ നിര്‍വീര്യമാക്കുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ചവരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.
ചിലയിടങ്ങളില്‍ പോലീസിനെ പ്രതിരോധിക്കാന്‍ ശ്രമം ഉണ്ടായേക്കാമെന്ന വിവരത്തെ തുടര്‍ന്ന് കനത്ത പോലീസ് സന്നാഹത്തോടെയാണ് റെയ്ഡ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: