പൈലറ്റിന്റെ പരാതിയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും

Saturday 20 October 2012 4:08 pm IST

തിരുവനന്തപുരം: അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം റാ‌ഞ്ചാന്‍ ശ്രമിച്ചുവെന്ന പൈലറ്റിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ വിമലിന്റെ നേതൃ​ത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഇന്നലെയാണ് കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. തുടര്‍ന്ന് യാത്രക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി പൈലറ്റ് പരാതി നല്‍കിയിരുന്നു. യാത്രക്കാരായ നാലുപേര്‍ കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൈലറ്റ് രുപാനി വാഗ്മാനി പരാതി നല്‍കിയത്. വലിയതുറ പോലീസ് കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ വെള്ളിയാഴ്ച കേസെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഐ.എക്‌സ് 4522 വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് തിരുവനന്തപുരത്തിറക്കിയതോടെയാണ് സംഭവങ്ങള്‍ തുടങ്ങിയത്. 165 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.