മലപ്പുറം: കൊച്ചി മെട്രോ നിര്‍മാണ ചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നിലപാട് നിരാശാജനകമാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. പദ്ധതി ഡി.എം.ആര്.സി തന്നെ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.ആര്.സിക്ക് പദ്ധതി നടത്തുന്നതിനുള്ള സാങ്കേതിക വൈദഗ്ദ്ധ്യവും മറ്റ് എല്ലാ സൗകര്യങ്ങളുണ്ട്. മാത്രമല്ല, ഇ.ശ്രീധരന്റെ സേവനവും ലഭിക്കും. കൊച്ചി മെട്രോയ്ക്ക് ഡി.എം.ആര്‍സി മതിയെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധികള്‍ അറിയിച്ചിരുന്നു. എന്നാല്‍ കൊച്ചി മെട്രോ ചെയര്മാന് മറ്റൊരു നിലപാട് സ്വീകരിച്ചാല്‍ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുകയെന്നും ആര്യാടന് ചോദിച്ചു.
കൊച്ചി മെട്രോ നിര്‍മാണത്തിന് ഡി.എം.ആര്‍സി മതിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് നൂറ് കത്ത അയയ്ക്കാനും ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: