തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രവുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. പദ്ധതിയില്‍ അഴിമതി നടത്തുന്നതിനാണ് ശ്രീധരനെ ഒഴിവാക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചി മെട്രോയുടെ ശിലാസ്ഥാപന ചടങ്ങില്‍ താന്‍ പങ്കെടുക്കാതിരുന്നത് ദു:ഖകരമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദു;ഖമുണ്ടെങ്കിലും ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും വി.എസ് പറഞ്ഞു.
എയര്‍ ഇന്ത്യ വിമാനത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. കേരളത്തിലെ യാത്രക്കാരോട് എയര്‍ഇന്ത്യ കാണിക്കുന്നത് ക്രൂരതയാണ്. ആറ് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കേരളത്തിലെ യാത്രക്കാര്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: