ടട്ര ഇടപാട്: തേജീന്ദറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Saturday 20 October 2012 4:49 pm IST

ന്യൂദല്‍ഹി: ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് കോഴ വാഗ്ദാന ആരോപണം ഉയര്‍ന്ന ലെഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിംഗിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ടെട്ര ട്രക്ക് കമ്പനി ഉടമ രവി ഋഷിയുടെ വീട്ടിലും ഇരുവരുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ മറ്റ് അഞ്ചിടങ്ങളിലുമാണ് റെയ്ഡ് നടന്നത്. കരസേനയ്ക്ക് ടട്ര ട്രക്കുകള്‍ വാങ്ങാനായി 14 കോടി രൂപ തേജീന്ദര്‍ സിംഗ്‌ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നായിരുന്നു ജനറല്‍ വി.കെ സിംഗിന്റെ വെളിപ്പെടുത്തല്‍. വി.കെ സിംഗ്‌ നല്‍കിയ പരാതിയനുസരിച്ച്‌ മുന്‍ കരസേനാ ഉദ്യോഗസ്ഥന്‍ ലഫ്‌ ജന. തേജീന്ദര്‍ സിംഗിനെതിരേ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്‌ റെയ്ഡുകള്‍ നടത്തിയത്‌. ഏപ്രിലില്‍ ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന്‌ ശേഷമാണ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.