ജില്ലയില്‍ കാറ്റില്‍ വ്യാപക നാശനഷ്ടം

Saturday 20 October 2012 11:24 pm IST

കാസര്‍കോട്‌ : തുലാവര്‍ഷാരംഭത്തിണ്റ്റെ സൂചന നല്‍കി ഇന്നലെ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശം. ആളപായമുണ്ടായില്ല. അതേസമയം അടൂറ്‍ ചീരാനിയില്‍ ഒരു വീടിനുണ്ടായ ഇടിമിന്നലില്‍ വീട്ടുടമയ്ക്കു ഷോക്കേറ്റു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ്‌ ശക്തമായ കാറ്റ്‌ ആഞ്ഞടിച്ചത്‌. കാസര്‍കോട്‌ ജനറല്‍ ആശുപത്രി ഐസി യുവിനു മുന്നിലെ കൂറ്റന്‍ ഗ്ളാസ്‌ തകര്‍ന്നു വീണു. ആറാം നിലയിലാണ്‌ ഐസിയു സ്ഥലത്ത്‌ നിരവധി പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഓടിരക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കുകളുണ്ടായില്ല. കാസര്‍കോട്‌ ബാങ്ക്‌ റോഡിലെ രഘുവീര്‍ മല്യയുടെ വീട്ടുമുറ്റത്തെ തെങ്ങ്‌ കടപുഴകി വീണു. റെയില്‍വെ സ്റ്റേഷന്‍ റോഡിലും പരവനടുക്കം നെച്ചിപ്പടുപ്പിലും മരം വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ്‌ എത്തിയാണ്‌ രണ്ടിടങ്ങളിലും ഗതാഗതം പുനഃസ്ഥാപിച്ചത്‌. കീഴൂറ്‍ ക്ഷേത്രത്തില്‍ സമീപം ആര്‍ ആര്‍ കെ എം എസ്‌ പ്രസിഡണ്റ്റ്‌ സി എച്ച്‌ സുരേഷിണ്റ്റെ വീടിന്‌ മുകളില്‍ തെങ്ങ്‌ വീണ്‌ വീട്‌ തകര്‍ന്നു. ചൌക്കി കല്ലങ്കൈയിലെ അബ്ദുല്‍ റഹ്മാണ്റ്റെ വീട്ടുവളപ്പിലെ തെങ്ങ്‌ കടപുഴകി വീണ്‌ അയല്‍ക്കാരനായ അഷ്‌റഫിണ്റ്റെ കാര്‍ഷെഡ്‌ തകര്‍ന്നു. അര്‍ജാലില്‍ മുഹമ്മദിണ്റ്റെ തെങ്ങ്‌ കടപുഴകി വീണു മതില്‍ തകര്‍ന്നു. മൊഗ്രാല്‍ കെ കെ പുറത്ത്‌ അഷ്‌റഫിണ്റ്റെയും അണങ്കൂരില്‍ സോമപ്പ പൂജാരി എന്നിവരുടെയും വീടുകളുടെ മുകളിലേക്കും തെങ്ങുകള്‍ കടപുഴകി വീണു നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ ഏത്തടുക്കയില്‍ വ്യാപകമായ കൃഷിനാശം ഉണ്ടായി. നാരായണന്‍ നമ്പ്യാരുടെ ൩൦ കവുങ്ങുകള്‍ നശിച്ചു. പമ്പ്‌ ഹൌസും തകര്‍ന്നു. ബാലചന്ദ്രഭട്ട്‌, ഗണപതി ഭട്ട്‌, മാധവഭട്ട്‌ എന്നിവരുടെ തോട്ടങ്ങളിലും വാന്‍ നാശനഷ്ടമുണ്ടായി. വിദ്യാനഗര്‍ കലക്ട്രേറ്റ്‌ വളപ്പില്‍ മരം കടപുഴകി വീണ്‌ കാണ്റ്റീന്‍ അടുക്കള തകര്‍ന്നു. കുമ്പഡാജെയിലെ വീടിനു മുകളില്‍ തെങ്ങുവീണ്‌ അടുക്കള ഭാഗം തകര്‍ന്നു. അഡൂറ്‍ പുതിയാമ്പലയിലെ രാജേഷിണ്റ്റെ വീടും മരം വീണു ഭാഗികമായി തകര്‍ന്നു. പെര്‍ള ബജ്കുടലുവിലെ ചുക്രണ്റ്റെ വീടു പൂര്‍ണ്ണമായി തകര്‍ന്നു. അഡൂറ്‍ മൊഗേറുവിലെ അപ്പയ്യനായിക്കിണ്റ്റെ വീടിനു ഇടിമിന്നലേറ്റു. വീട്ടിലെ വൈദ്യുതി - ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ കത്തിനശിച്ചു. അഡൂറ്‍ പുതിയമ്പലം കുഞ്ഞിക്കണ്ണണ്റ്റെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു. അടൂറ്‍ ചീരാനിയിലെ ജാനകിയുടെ വീടിനുണ്ടായ ഇടിമിന്നലില്‍ വീട്ടമ്മ ജാനകിക്ക്‌ ഷോക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ വൈദ്യുതി വയറിംഗ്‌ കത്തി നശിച്ചു. ഇവിടെ നിരവധി വാഴകളും കാറ്റില്‍ ഒടിഞ്ഞു വീണു. കവുങ്ങു കൃഷിക്കും വ്യാപകനാശം നേരിട്ടു. നാശനഷ്ടം നേരിട്ടവര്‍ക്ക്‌ അടിയന്തിര സഹായമെത്തിക്കണമെന്ന്‌ ബിജെപിയുള്‍പ്പെടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.