തിരുവനന്തപുരം: കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കവെ ഇ. ശ്രീധരനുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് കൂടിക്കാഴ്ച.
മെട്രോ പദ്ധതി ചുമതലയില്‍ നിന്നും ഇ. ശ്രീധരനെ ഒഴിവാക്കാന്‍ കെ.എം.ആര്.എല്‍ മുന്‍ എം.ഡി ടോം ജോസ് അയച്ച കത്ത് പുറത്തുവന്ന സാഹചര്യത്തിലാണ് ശ്രീധരനുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
അതേസമയം കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരന്റെ അധികാരങ്ങള്‍ ആരാഞ്ഞ് കേന്ദ്ര നഗരവികസന സെക്രട്ടറിക്ക് കത്തയച്ച ടോം ജോസിനോട് വിശദീകരണം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: