തിരുവനന്തപുരം: ടോം ജോസിനെജോസിനെതിരെ നടപടി വേണമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇ. ശ്രീധരനെതിരെ ടോം ജോസ് കേന്ദ്ര നഗരവികസന സെക്രട്ടറിക്ക് കത്തയച്ച കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ആര്യാടന് ഇക്കാര്യം ആവശ്യപ്പെട്ടത്.
മന്ത്രിസഭ തീരുമാനമെടുത്ത വിഷയത്തിലാണ് അതിനു വിരുദ്ധമായി ഒരു ഉദ്യോഗസ്ഥന് വ്യക്തിതാല്പര്യങ്ങള് മുന്‍നിര്‍ത്തി കത്തയച്ചതെന്ന് ആര്യാടന് ചൂണ്ടിക്കാട്ടി. ഇതേ വികാരമാണ് മറ്റ് മന്ത്രിമാരും യോഗത്തില്‍ പ്രകടിപ്പിച്ചത്. ടോം ജോസിനോട് വിശദീകരണം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ടോം ജോസിന്റെ നടപടി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് പോലും കോട്ടമുണ്ടാക്കിയതായും മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: