ന്യൂഡല്‍ഹി:മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അജ്മല്‍ അമീര്‍ കസബിന്റെ ദയാഹര്‍ജി തള്ളണമെന്നു കേന്ദ്രസര്‍ക്കാര്‍.സെപ്റ്റംബറില്‍ ജയില്‍ അധികൃതര്‍ മുഖേനയാണു കസബ് രാഷ്ട്രപതിക്കു ദയാഹര്‍ജി സമര്‍പ്പിച്ചത്.കസബ് നല്കിയ ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു.നേരത്തെ ദയാഹര്‍ജിയില്‍ മഹരാഷ്ട്ര സര്‍ക്കാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു ദയാഹര്‍ജി തള്ളണമെന്നും വധശിക്ഷ നല്‍കണമെന്നും ആഭ്യന്തര വകുപ്പ് അറിയിക്കുകയും ചെയ്തിരുന്നു .വധശിക്ഷ നല്‍കണമെന്ന മുംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി നേരത്തെ ശരിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: