കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ ചുമതല ഡി.എം.ആര്.സിക്ക് തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ.ശ്രീധരനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകും.കരാറായാല്‍ പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. .അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചിരുന്നു.കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിന് മുഖ്യമന്ത്രി അടുത്ത ദിവസം ഡല്‍ഹിയിലേക്ക് പോകുന്നുണ്ട്. ആവശ്യമെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതുമായും ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോഴിക്കോട്, തിരുവനന്തപുരം മോണോ റെയില്‍ പദ്ധതിയുടെ നിര്‍മാണച്ചുമതലയും ഡി.എം.ആര്.സിയ്ക്ക് തന്നെയായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: