ക്രിസ്തുമസിന്‌ മുമ്പ്‌ ശമ്പളം നല്‍കുമെന്ന്‌ കിങ്ങ്ഫിഷര്‍

Wednesday 24 October 2012 7:40 pm IST

മുംബൈ: ഒക്ടോബര്‍ മാസത്തെ ശമ്പളം ക്രിസ്തുമസിന്‌ മുമ്പായി ജീവനക്കാര്‍ക്ക്‌ നല്‍കുമെന്ന്‌ കിങ്ങ്ഫിഷര്‍ വ്യക്തമാക്കി. സമരം നടത്തുന്ന ജീവനക്കാര്‍ക്ക്‌ അയച്ച കത്തില്‍ എയര്‍ലൈന്‍സ്‌ സിഇഒ സഞ്ജയ്‌ അഗര്‍വാളാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന്‌ ഒക്ടോബര്‍ ഒന്ന്‌ മുതല്‍ ഭാഗിക ലോക്കൗട്ട്‌ പ്രഖ്യാപിച്ച കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈയിംഗ്‌ ലൈസന്‍സ്‌ ഡിജിസിഎ കഴിഞ്ഞ ആഴ്ച സസ്പെന്റ്‌ ചെയ്തിരുന്നു.
എന്നാല്‍ കിങ്ങ്ഫിഷറിന്റെ വാഗ്ദാനം സ്വീകരിക്കാന്‍ ജീവനക്കാര്‍ മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറായിട്ടില്ല. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കണമെന്നാണ്‌ ജീവനക്കാരുട ആവശ്യം. മാര്‍ച്ച്‌ മാസത്തെ ശമ്പളം 24 മണിക്കൂറിനുള്ളില്‍ നല്‍കുമെന്ന്‌ തിങ്കളാഴ്ച കിങ്ങ്ഫിഷര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലെ ജീവനക്കാര്‍ ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. അതേസമയം മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ജീവനക്കാര്‍ മാനേജ്മെന്റിന്റെ ഈ വാഗ്ദാനം സ്വീകരിക്കുകയും ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.