ആലുവ: മനുഷ്യാവകാശത്തെ മറയാക്കി തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. പ്രാദേശികമായി നുറുകണക്കിന് സംഘടനകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചില സംഘടനകള്‍ക്ക് രജിസ്ട്രേഷനുമുണ്ട്. പല സംഘടനകളും ഭീഷണിപ്പെടുത്തി പണം പിടുങ്ങന്നതുള്പ്പെടെയള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ വരെ ഇത്തരം സംഘടനകളെക്കുറിച്ച് വ്യാപകമായ പരാതികളെത്തുന്നുണ്ട്. ഇതേത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് സമഗ്രാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചില ഗുണ്ടാസംഘങ്ങള്‍ വരെ ഇത്തരം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി പല വിവരങ്ങളും തേടിയശേഷം ഇത് പത്രങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും പണംപിടുങ്ങുന്നവര് ഏറെയാണ്. പലരും പരാതി നല്‍കാതെ ഇവരുടെ ഭീഷണിക്ക് വഴങ്ങുകയാണ് ചെയ്യുന്നത്. മനുഷ്യാവകാശ സംഘടനകളുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരും ഉപജീവനം തേടുന്നവരുടെ എണ്ണവും പെരുകിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: