പത്ത്‌ പവന്റെ സ്വര്‍ണവും 35,000 രൂപയും മോഷ്ടിച്ചു

Wednesday 24 October 2012 10:08 pm IST

ചാത്തന്നൂര്‍: കണ്ണനല്ലൂര്‍ പ്രദേശത്ത്‌ നടന്ന മോഷണത്തില്‍ രണ്ട്‌ വീടുകളില്‍ മോഷണവും മൂന്ന്‌ വീടുകളില്‍ മോഷണ ശ്രമവും നടന്നു. കണ്ണനല്ലൂര്‍ ആറാട്ടുവിളവീട്ടില്‍ മുഹമ്മദ്‌ ഗസ്നിയുടെ വീടിന്റെ പിന്‍വാതില്‍ പൊളിച്ച്‌ അകത്ത്‌ കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 35,000 രൂപയും ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില്‍ കിടന്ന നാല്‌ പവന്റെ മാലയും കൈയ്യില്‍ കിടന്ന മൂന്ന്‌ പവന്റെ രണ്ട്‌ വളകളുമാണ്‌ ഇവിടെ നിന്നും മോഷ്ടാക്കള്‍ അപഹരിച്ചത്‌. തൊട്ടടുത്ത വീടായ തുണ്ടില്‍ വീട്ടില്‍ നിന്നും ഷാഹുദ്ദീന്റെ വീടിന്റെ പിന്‍വാതില്‍ പൊളിച്ച്‌ അകത്ത്‌ കടന്ന മോഷ്ടാക്കള്‍ ഷാഹുദ്ദീന്റെ ചെറുമകളുടെ കാലില്‍ കിടന്ന മൂന്ന്‌ പവന്റെ കുലുസ്‌ മോഷണം പോയി. ഇവിടെ കഴിഞ്ഞ്‌ ദിവസം രാത്രി രണ്ട്‌ മണിയോടെയാണ്‌ മോഷണം നടന്നത്‌. തൊട്ടടുത്ത വീടുകളായ രാജേന്ദ്രന്റെ വീട്ടിലും, കട്ടവിളവീട്ടില്‍ സലീം, പറങ്കിവിള വീട്ടില്‍ ഷംസുദ്ദീന്‍ എന്നിവരുടെ വീട്ടില്‍ മോഷമണശ്രമം നടത്തി. കൊട്ടിയം പോലിസ്‌ കൊട്ടിയം സി.ഐ അനില്‍കുമാര്‍, കൊട്ടിയം എസ്‌.ഐ ബാലന്‍, വിരലടയാള വിദഗ്ധര്‍, ഡോഗ്‌ സക്വാഡ്‌ എന്നിവര്‍ മോഷണം നടന്ന വീടുകളില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു കൊട്ടിയം പോലിസ്‌ കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.