അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ പത്ത് ലക്ഷം അനുയായികള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന രാഷ്ട്രീയക്കാരിലൊരാളാണ് നരേന്ദ്രമോഡി. ദേശീയ വിഷയങ്ങളിലുള്ള വ്യക്തമായ അഭിപ്രായങ്ങളും കോണ്‍ഗ്രസിനും കേന്ദ്രസര്ക്കാരിനുമെതിരെയുള്ള നിശിത വിമര്‍ശനങ്ങളുമാണ് മോഡിയെ പിന്തുടരാന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. വിജയദശമിദിനത്തിലാണ് നരേന്ദ്രമോഡിയുടെ ട്വിറ്റര്‍ അനുയായികളുടെ എണ്ണം പത്ത് ലക്ഷത്തിലെത്തിയത്. നിങ്ങളുടെ സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയെന്നായിരുന്നു മോഡിയുടെ പ്രതികരണം.
സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയക്കാര്‍ വിരളമായിരുന്ന 2009 ലാണ് മോഡി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. 2011 ല്‍ അദ്ദേഹത്തെ പിന്തുടരുന്നവരുടെ എണ്ണം അഞ്ച് ലക്ഷത്തോളമെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: