ന്യൂദല്‍ഹി: ദൈവവിശ്വാസം ഇല്ലാത്തവര്‍ ദൈവകാര്യങ്ങളില്‍ ഇടപെടുന്നതെന്തിനെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദേവസ്വം ബോര്‍ഡ് ഭേദഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം എം.എല്‍.എമാര്‍ ദൈവവിശ്വാസം ഉണ്ടെന്ന് രേഖാമൂലം എഴുതി നല്കിയാല് ദേവസ്വം ബോര്‍ഡ് വോട്ടെടുപ്പില്‍ പങ്കെടുക്കാം. വേണമെങ്കില്‍ സി.പി.എമ്മിന് ദേവസ്വം ഓര്‍ഡിനന്‍സിനെ നിയമപരമായി നേരിടാമെന്നും അദ്ദേഹം പറഞ്ഞു.
ദൈവ വിശ്വാസിയെന്ന് സത്യവാങ്മൂലം നല്കിയെങ്കില് മാത്രമേ ദേവസ്വം ബോര്‍ഡ് അംഗത്തെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യാനാകൂ എന്നാണ് പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. ചാരക്കേസ് സംബന്ധിച്ച് കെ.മുരളീധരന് മുഖ്യമന്ത്രിക്ക് അയച്ച കത്ത് പരിശോധിച്ച് വരികയാണെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: