കൊച്ചി: കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടുന്നവരില്‍ നിന്ന് തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ടൈക്കോണ്‍ കേരള 2012 സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരമൊരു വിപ്ലവകരമായ മാറ്റം നമ്മുടെ രക്ഷിതാക്കളുടെയടക്കം ചിന്തകളില്‍ ഉണ്ടാകണം. സുസ്ഥിര വികസനം കൈവരിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായമുണ്ടാകും.
ജന-പരിസ്ഥിതി സൗഹൃദപരവും നാട്ടിലെ നിയമങ്ങള്‍ അനുസരിക്കുന്നതുമായ എല്ലാ സംരംഭങ്ങള്‍ക്കും അതിവേഗം സര്‍ക്കാര്‍ അനുമതി നല്‍കും. എമേര്‍ജിംഗ് കേരളയ്ക്കു ശേഷം ഇത്തരത്തിലുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കേരളത്തിലെ വ്യവസായ അന്തരീക്ഷം സംരംഭകര്‍ക്ക് കൂടുതല്‍ ഗുണകരമായി മാറിയിട്ടുണ്ട്. ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ സംരംഭകരുടെ ഭാഗത്തു നിന്നു തന്നെ നടപടി ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: