കണ്ണൂര്‍: കെ.പി.സി.സി നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ രംഗത്ത്. കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് ഇല്ലാത്ത അവസ്ഥ നേതൃത്വത്തിന്റെ പിടിപ്പുകേടിനെയാണ് കാണിക്കുന്നതെന്ന് ചാക്കോ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ നേതൃത്വം ഇടപെട്ടില്ലെങ്കില്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നും പി.സി.ചാക്കോ പറഞ്ഞു.
കെ.പി.സി.സിയുടേത് കുറ്റകരമായ അനാസ്ഥയാണ്. ആരാവണം ഡി.സി.സി പ്രസിഡന്റെന്ന് താന്‍ പറയുന്നില്ല. എത്രയും പെട്ടെന്ന് നടപടിവേണമെന്നും പി.സി ചാക്കോ പറഞ്ഞു. ചാരക്കേസ് പൊതുമദ്ധ്യത്തില്‍ വിവാദമാക്കുന്നത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനോടുള്ള അവഹേളനമാണ്.
ചാരക്കേസ് സംബന്ധിച്ച് കെ.മുരളീധരനുള്ള പരാതി പറയാന്‍ പാര്‍ട്ടി വേദി കിട്ടിയില്ലെങ്കില്‍ അത് മുഖ്യമന്ത്രിയോടോ, കെ.പി.സി.സി പ്രസിഡന്റിനോടോ നേരിട്ടു പറയുകയാണ് വേണ്ടതെന്നും പി.സി ചാക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: