ബിഒടിയുടെ പേരിലുള്ള പകല്‍ക്കൊള്ള അവസാനിപ്പിക്കണം:യുവമോര്‍ച്ച

Tuesday 19 July 2011 11:09 pm IST

കൊച്ചി: ഇടപ്പള്ളി-അരൂര്‍ ദേശീയ പാതയിലെ പണി മുഴുവനാക്കാതെയാണ്‌ കുമ്പളം ടോള്‍പ്ലാസ ആരംഭിച്ചിരിക്കുന്നത്‌. ഇത്രയും കാലമായിട്ടും ദേശീയപാതയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുവാനോ അണ്ടര്‍ പാസുകളിലെ വെള്ളക്കെട്ടു പരിഹരിക്കാന്‍ യാതൊരു നടപടികളും എടുത്തിട്ടില്ല. മഴ പെയ്തുകഴിഞ്ഞാല്‍ നെട്ടൂര്‍ നിവാസികള്‍ക്ക്‌ അണ്ടര്‍ പാസിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത തരത്തില്‍ വെള്ളം കെട്ടികിടക്കുകയാണ്‌. മീഡിയന്‍ നിര്‍മാണത്തിലെ അപാകതകള്‍ മൂലവും സൂചനാബോര്‍ഡുകളും അഭാവം മൂലവും രാത്രിയില്‍ വഴിവിളക്കുകള്‍ ഇല്ലാത്തതുമൂലം ഇവിടെ അപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്‌ സംസ്ഥാനത്ത്‌ നിലവിലുള്ള ടോള്‍ നിരക്ക്‌ ഏഴരരൂപയാണ്‌. ഇതിന്റെ മൂന്ന്‌ ഇരട്ടിയാണ്‌ കുമ്പളം ടോള്‍പ്ലാസയില്‍ ഈടാക്കുന്നത്‌. വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ തങ്ങളുടെ നാട്ടില്‍ സഞ്ചരിക്കാന്‍ വേണ്ടി ഇത്രയും ഭീമമായ തുക നിത്യേന നല്‍കേണ്ടിവരുന്നത്‌. ബിഒടിയുടെ പേരിലുള്ള ഈ പകല്‍കൊള്ള അവസാനിപ്പിക്കണമെന്നും യുവമോര്‍ച്ച ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്‍.ജി.അഭിലാഷ്‌ അഭിപ്രായപ്പെട്ടു. യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മറ്റിയുടെ കുമ്പളം ടോള്‍പ്ലാസയിലേക്ക്‌ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച എറണാകുളം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്‍.ജി.അഭിലാഷ്‌ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എ.എസ്‌.ഷിനോസ്‌, യുവമോര്‍ച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ്‌ എ.എസ്‌.ബിജു, മണ്ഡലം സെക്രട്ടറി മാരായ ഷാബു കൊമരോത്ത്‌, ദിപേഷ്‌ .കെ.ഡി, മണ്ഡലം കമ്മറ്റിയംഗം പ്രശാന്ത്കുമ്പളം, പിറവം നിയോജകമണ്ഡലം യുവമോര്‍ച്ച പ്രസിഡന്റ്‌ പി.എച്ച്‌.ഷൈലേഷ്‌ കുമാര്‍, ജന.സെക്രട്ടറി, ജസ്റ്റിന്‍ ഡി. ഡയസ്‌, ബിജെപി നേതാക്കളായ സുനില്‍ പെരുമ്പളം, സുഭാഷ്‌ മാലിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.