തൃശൂര്‍ : ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 28ന് ഗുരുവായൂരില്‍ ഹിന്ദു സമന്വയ സമ്മേളനം നടക്കും. ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഹാളില്‍ നടക്കുന്ന സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വിവിധ ക്ഷേത്രഭാരവാഹികളും ഹൈന്ദവ സാമുദായിക സംഘടനാ ഭാരവാഹികളും ചേര്‍ന്ന് ഹിന്ദു സമന്വയ ജ്യോതി തെളിയിക്കും. ജില്ലാ മഹാസംഗമം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് സതീശന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.
ഹിന്ദുസമന്വയ സമ്മേളനത്തില്‍ എഴുത്തച്ഛന് സമാജം സംസ്ഥാന പ്രസിഡണ്ട് കെ.ജി.അരവിന്ദാക്ഷന്, അഖിലേന്ത്യ അമ്പലവാസി ഐക്യവേദി ചെയര്മാന് കെ.പി.നാരായണ പിഷാരടി, എസ്സി-എസ്ടി സംയുക്ത സമിതി ജില്ലാ പ്രസിഡണ്ട് പി.കെ.കൃഷ്ണന്‍കുട്ടി, കുടുംബി സേവാസംഘം സംസ്ഥാന സെക്രട്ടറി കെ.ജി.ലക്ഷ്മണന് മാസ്റ്റര്‍, കേരള വേട്ടുവ മഹാസഭ ജില്ല സെക്രട്ടറി സി.സി.ബാഹുലേയന്, ബ്രാഹ്മണസഭ ജില്ല സെക്രട്ടറി കെ.എസ്.മൂര്‍ത്തി, പുഷ്പകസേവാസംഘം ജില്ലാ സെക്രട്ടറി കെ.ആര്.ഹരിനാരായണന്, പടന്ന മഹാസഭ സംസ്ഥാന പ്രസിഡണ്ട് ടി.വി.ശിവരാമന്, വാര്യര്‍ സമാജം ജില്ല സെക്രട്ടറി കെ.രവീന്ദ്രന്, എസ്എന്‍ഡിപി തൃശൂര്‍ യൂണിയന് പ്രസിഡണ്ട് കെ.വി.സദാനന്ദന്, വിശ്വകര്‍മ്മസഭ ജില്ലാ പ്രസിഡണ്ട് വി.കെ.വിക്രമന്, സമസ്ത നായര്‍ സമാജം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഗോപാലകകൃഷ്ണന് നായര്‍, കേരള പുലയമഹാസഭ ജില്ല പ്രസിഡണ്ട് സി.എ.ശിവന്, എന്‍എസ്എസ് ചാവക്കാട് താലൂക്ക് സെക്രട്ടറി കെ.ജി.മുരളീധരന്, യോഗക്ഷേമസഭ ജില്ല സെക്രട്ടറി മേലേടം പരമേശ്വരന്, വടക്കേമഠം ബ്രഹ്മസ്വം മഠം പ്രസിഡണ്ട് വടക്കുമ്പാട്ട് നാരായണന്, ധീവരസഭ സംസ്ഥാന മാനവ വിഭവശേഷി കണ്‍വീനര്‍ ജോഷി ബ്ലാങ്ങാട്, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിക്കും.
സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് ഡോ.ടി.കെ.വിജയരാഘവന് അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രസംരക്ഷണസമിതി ജില്ല പ്രസിഡണ്ട് പി.ആര്.ഉണ്ണി സ്വാഗതവും മാതൃസമിതി അദ്ധ്യക്ഷ ടി.കെ.ജാനകി നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: