കാസര്‍കോട്‌ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കണം: സ്പോര്‍ട്സ്‌ കൌണ്‍സില്‍

Tuesday 19 July 2011 11:24 pm IST

കാസര്‍കോട്‌: കാസര്‍കോട്‌ ഇന്‍ഡോര്‍ സ്റ്റേഡിയം യഥാര്‍ത്ഥ്യമാക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന്‌ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ സ്പോര്‍ട്സ്‌ കൌണ്‍സില്‍ ജനറല്‍ ബോഡിയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട്‌ ആവശ്യപ്പെട്ടു. കാസര്‍കോട്‌ ഗവണ്‍മെണ്റ്റ്‌ കോളേജ്‌ പരിസരത്ത്‌ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന്‌ പ്രോജക്ട്‌ തയ്യാറാക്കി കേന്ദ്ര ഗവണ്‍മെണ്റ്റിലേക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. കേന്ദ്രാവിഷ്കൃത അര്‍ബന്‍ സ്പോര്‍ട്സ്‌ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സ്കീമില്‍ 3 കോടി രൂപ അനുവദിക്കാമെന്ന്‌ അറിയിച്ചതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ 2.7൦ ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തി ധാരണാപത്രം ഒപ്പ്‌ വെച്ചത്‌. ഇതുവരെ പ്രോജക്ടിന്‌ അംഗീകാരം ലഭിച്ചിട്ടില്ല. നീന്തല്‍ക്കുളം അടക്കമുളള പ്രസ്തുത പ്രോജക്ടിണ്റ്റെ എസ്റ്റിമേറ്റും, പ്ളാനും ഗവണ്‍മെണ്റ്റിലേക്ക്‌ അയച്ചുകൊടുത്തിട്ടുണ്ട്‌. പ്രോജക്ട്‌ യാഥാര്‍ത്ഥ്യമാക്കുവാന്‍ 3 കോടി രൂപ അധികമായി സമാഹരിക്കേണ്ടി വരും. സ്പോര്‍ട്സ്‌ കൌണ്‍സിലിണ്റ്റെ നിയന്ത്രണത്തിലുളള സെന്‍ട്രലൈസ്ഡ്‌ സ്പോര്‍ട്സ്‌ ഹോസ്റ്റലില്‍ കബഡി, അത്ളറ്റിക്സ്‌, ബാസ്ക്കറ്റ്ബോള്‍, ബോള്‍ ബാഡ്മിണ്റ്റണ്‍, വോളിബോള്‍ തുടങ്ങിയവയ്ക്ക്‌ കോച്ചിംഗ്‌ നല്‍കുവാന്‍ 5 സ്ഥിരം കോച്ചുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍ ഈ കായിക ഇനങ്ങള്‍ പ്രാക്ടീസ്‌ ചെയ്യാന്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഇവിടെ ലഭ്യമല്ല. 15 വര്‍ഷം മുമ്പ്‌ ആരംഭിച്ച വോളിബോള്‍ കോര്‍ട്ട്‌ മാത്രമേ ഇവിടെയുളളൂ. ഇപ്പോള്‍ കബഡി പരിശീലനത്തിനുളള ഗ്രൌണ്ടിണ്റ്റെ പ്രവൃത്തി പുരോഗമിച്ചു വരുന്നു. ഹോസ്റ്റല്‍ അറ്റകുറ്റപണിക്കും ജിംനേഷ്യത്തിനുമുളള സൌകര്യത്തിനായി 8,30,000 രൂപ സ്റ്റേറ്റ്‌ സ്പോര്‍ട്സ്‌ കൌണ്‍സില്‍ അനുവദിച്ചിട്ടുണ്ട്‌. നീലേശ്വരം ഇഎംഎസ്‌ സ്റ്റേഡിയം പ്രോജക്ടിന്‌ 3 കോടി രൂപ അടങ്കിലിലുളള എസ്റ്റിമേറ്റ്‌ ഭരണാനുമതി നല്‍കിയിട്ടുണ്ടെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല. നീലേശ്വരം ബ്ളോക്കു പഞ്ചായത്തിണ്റ്റെ ആഭിമുഖ്യത്തിലുളള പ്രോജക്ട്‌ യഥാര്‍ത്ഥ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാസര്‍കോട്‌ ജില്ലയിലെ പ്രധാന നഗരമായ കാഞ്ഞങ്ങാട്ട്‌ ഒരു മിനി ഇന്‍ഡോര്‍ സ്റ്റേഡിയം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 95 സെണ്റ്റ്‌ റവന്യൂ സ്ഥലം ഹോസ്ദുര്‍ഗ്ഗ്‌ താലൂക്കിനടുത്ത്‌ ലഭ്യമാണ്‌. നീന്തല്‍ കുളവും, ഇന്‍ഡോര്‍ ഗെയിംസിനുമുളള അടിസ്ഥാന സൌകര്യങ്ങളുമുളള ഈ പ്രോജക്ടിന്‌ 6 കോടിയോളം ചെലവ്‌ വരും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ നീന്തല്‍ പഠിപ്പിക്കുവാന്‍ ഈ പ്രോജക്ട്‌ പ്രയോജനപ്പെടും. മഞ്ചേശ്വരത്ത്‌ കബഡി അക്കാദമി സ്ഥാപിക്കുന്നതിന്‌ 6.5൦ ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ച്ചട്ടം നിലവില്‍ വന്നതിനാല്‍ പ്രവര്‍ത്തി തുടങ്ങിയിട്ടില്ല. നിലവിലുളള സ്പോര്‍ട്സ്‌ കൌണ്‍സില്‍ ഭരണ സമിതി അധികാരമേറ്റെടുത്ത ശേഷം സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ഫണ്ട്‌ ലഭിച്ചത്‌ കാസര്‍കോട്‌ ജില്ലയ്ക്കാണെന്ന്‌ യോഗം വ്യക്തമാക്കി. യോഗത്തില്‍ പ്രസിഡണ്ട്‌ എം അച്യുതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ കുഞ്ഞമ്പു നായര്‍, വൈസ്‌ പ്രസിഡണ്ട്‌ പ്രഭാകരന്‍, കേരള സ്പോര്‍ട്സ്‌ കൌണ്‍സില്‍ പ്രതിനിധി സി നാരായണന്‍, ഡിവൈഎസ്പി. സി ഡി ശ്രീനിവാസന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദു റഹിമാന്‍, പിഡബ്ള്യുഡി അസി. എക്സി. എഞ്ചിനീയര്‍ പ്രകാശ്‌, വിവിധ സ്പോര്‍ട്സ്‌ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.