പുത്തന്‍വീട്ടിലെ തീപിടുത്തം: ദേവഹിതമറിഞ്ഞ്‌ തുടര്‍നടപടികള്‍ ചെയ്യും

Tuesday 19 July 2011 11:31 pm IST

എരുമേലി: ഐതീഹ്യപ്പെരുമയോടെ അയ്യപ്പസ്വാമി ചരിത്രസ്മാരകമായി നിലനിന്നിരുന്ന എരുമേലി പുത്തന്‍വീട്‌ കഴിഞ്ഞദിവസം തീ അഗ്നിക്കിരയായ സംഭവവുമായി ബന്ധപ്പെട്ട്‌, ദേവഹിതമറിഞ്ഞശേഷം പുത്തന്‍വീടിന്‍റെ പുനരുദ്ധാരണമടക്കമുള്ള തുടര്‍നടപടികള്‍ ചെയ്യുമെന്ന്‌ കുടുംബക്കാര്‍ അറിയിച്ചു. എരുമേലി പുത്തന്‍വീട്‌ ശബരിമല തീര്‍ത്ഥാടനവുമായും പേട്ടതുള്ളലുമായും ഏറെ ചരിത്രപരമായി ബന്ധപ്പെട്ടുകിടക്കുകയാണ്‌. അയ്യപ്പസ്വാമി മഹിഷിനിഗ്രഹത്തിനായി എത്തിയപ്പോള്‍ തങ്ങിയവീടാണ്‌ പുത്തന്‍വീടെന്നും മഹിഷീനിഗ്രഹത്തിനുശേഷം സ്വാമി വീട്ടിലെ അമ്മൂമ്മക്ക്‌ സമ്മാനിച്ച വാളും മറ്റും വീട്ടിലെ പ്രത്യേക അറകളും നിലകളുമുള്ള പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. നൂറ്റാണ്ടുകളോളം പഴക്കമുള്ള പുത്തന്‍വീട്ടില്‍ യാദൃശ്ചികമായുണ്ടായ തീപിടുത്തത്തെ സംബന്ധിച്ച്‌ വിശദമായ പ്രശ്നവിധി അറിയേണ്ടതുണ്ടെന്നും കുടുംബക്കാരായ ഗോപാലപിള്ളയും പെരിശേരി പിള്ളയും പറഞ്ഞു. പ്രശ്നവിധിയിലുടെ തെളിയുന്ന ദേവഹിതം അനുസരിച്ചുള്ള തുടര്‍നടപടികള്‍ക്കാണ്‌ പ്രാധാന്യം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നും അവര്‍ പറഞ്ഞു. കെവിഎംഎസ്‌ നേതാക്കള്‍ സന്ദര്‍ശിച്ചുഎരുമേലി: കഴിഞ്ഞ ദിവസവും തീപിടുത്തമുണ്ടായ എരുമേലിയിലെ ചരിത്രപ്രസിദ്ധമായ എരുമേലി പുത്തന്‍വീട്‌. കേരളാ വെള്ളാള മഹാസഭ നേതാക്കള്‍ ഇന്നലെ സന്ദര്‍ശിച്ചു. മഹാസഭ സംസ്ഥാന ജന.സെക്രട്ടറി അഡ്വ.സുരേഷ്കുമാര്‍, ജോ.സെക്രട്ടറി കെ.ബി.സാബു, റാന്നിയൂണിയന്‍ പ്രസി. പി.കെ.ഭാസ്കരപിള്ള, സെക്രട്ടറി മോഹനപിള്ള, എരുമേലി ഉപസഭാ സെക്രട്ടറി എന്‍.ബി.ഉണ്ണിക്കൃഷ്ണന്‍, പി.എ.ബാലകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ സന്ദര്‍ശനം നടത്തിയത്‌. പുത്തന്‍വീട്ടിലെ മൂത്ത കാരണവരായ പി.പി.പെരശ്ശേരി പിള്ള എരുമേലി ഉപസഭാ പ്രസിഡന്‍റു കൂടിയാണ്‌. പുത്തന്‍വീടിണ്റ്റെ തുടര്‍ന്നു നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമുദായിക സംഘടനാതലത്തില്‍ എല്ലാ സഹായങ്ങളും ചെയ്യാമെന്നും സംഘം കുടുംബക്കാര്‍ക്ക്‌ ഉറപ്പ്‌ നല്‍കി. കാനം ശങ്കരപ്പിള്ള സന്ദര്‍ശിച്ചുഎരുമേലി: പ്രശസ്ത സാഹിത്യകാരനും ഗൈനക്കോളജിസ്റ്റുമായ ഡോ.കാനം ശങ്കരപ്പിള്ള എരുമേലിയില്‍ അഗ്നിക്കിരയായ പുത്തന്‍വീട്‌ സന്ദര്‍ശിച്ചു. എരുമേലി പേട്ടതുള്ളലടക്കം എരുമേലിയുടെ ചരിത്രകഥ എഴുതിയ ഡോ.കാനം ഡോക്ടര്‍ എന്ന നിലയിലും പ്രശസ്തി നേടിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.