ഡിവൈഎസ്പിമാര്‍ക്കു കൂട്ടസ്ഥലം മാറ്റം: കാസര്‍കോട്ട്‌ ഹരിശ്ചന്ദ്ര നായിക്‌, കാഞ്ഞങ്ങാട്ട്‌ തമ്പാന്‍

Tuesday 19 July 2011 11:25 pm IST

കാസര്‍കോട്‌: എസ്‌.ഐമാരെ സ്ഥലം മാറ്റി നിയമിച്ചതിനു പിന്നാലെ ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചു. കാസര്‍കോട്‌ ഡിവൈഎസ്പിയായി ഹരിശ്ചന്ദ്ര നായികിനെ നിയമിച്ചു. നേരത്തെ കാസര്‍കോട്ട്‌ നാര്‍ക്കോട്ടിക്‌ ബ്യൂറോ ഡിവൈഎസ്പി യായിരുന്നു. കാസര്‍കോട്ടുനിന്നു പി.വിക്രമനെ മലപ്പുറം ഡി.ഡി ആര്‍.ബിയിലേക്കാണ്‌ മാറ്റിയത്‌. സ്റ്റേറ്റ്‌ സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നു കെ.അഷ്‌റഫിനെ കണ്ണൂറ്‍ ഡി.സി.ആര്‍.ബിയിലേക്കും മാറ്റി നിയമിച്ചു. പകരം ആരെയും നിയമിച്ചിട്ടില്ല. ഹൊസ്ദുര്‍ഗ്ഗ്‌ ഡി.വൈ.എസ്‌.പി.യായി പി.തമ്പാന്‍ നായരെ നിയമിച്ചു. കാഞ്ഞങ്ങാട്‌ ചെമ്മട്ടം വയല്‍ സ്വദേശിയായ ഇദ്ദേഹം നേരത്തെ ജില്ലയില്‍ എസ്‌ഐയും സിഐആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. ഹൊസ്ദുര്‍ഗില്‍ നിന്നും ജോസിചെറിയാനെ കോഴിക്കോട്‌ സിറ്റി കണ്‍ട്രോള്‍ റൂമിലേക്കാണ്‌ മാറ്റിയത്‌. ഡിവൈഎസ്പി മാര്‍ക്കു പിന്നാലെ സി.ഐ.മാരുടെ സ്ഥലം മാറ്റം ഉടന്‍ ഉണ്ടാകും. ആരെയൊക്കെ എവിടെയൊക്കെ നിയമിക്കണമെന്നതിനെക്കുറിച്ച്‌ ഔദ്യോഗിക തലത്തില്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്‌. സ്റ്റേറ്റ്‌ സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നു ടി.പി.രഞ്ജിത്തിനെ കുമ്പളയിലും സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗത്തില്‍ നിന്നു ബാബു പെരിങ്ങോത്തിനെ കാസര്‍കോട്‌ ടൌണിലും നിയമിക്കുമെന്നാണ്‌ സൂചന. കൊയിലാണ്ടി സി.ഐ.ആയ കെ.വി.വേണുഗോപാലിനെ കാഞ്ഞങ്ങാട്ടും കല്‍പ്പറ്റയില്‍ നിന്നു ഡോ.വി.ബാലകൃഷ്ണനെ കാസര്‍കോട്‌ സ്റ്റേറ്റ്‌ സ്പെഷ്യല്‍ ബ്രാഞ്ചിലും കണ്ണൂറ്‍ ടൌണില്‍നിന്നു പി.ബാലകൃഷ്ണന്‍ നായരെ കാസര്‍കോട്‌ വിജിലന്‍സ്‌ ആണ്റ്റ്‌ ആണ്റ്റി കറപ്ഷന്‍ ബ്യൂറോയിലും നിയമിക്കുമെന്നാണ്‌ സൂചന. ആലക്കോടുനിന്ന്‌ കെ.ദാമോദരനെ വെള്ളരിക്കുണ്ടിലോ നീലേശ്വരത്തോ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്‌. ആദുര്‍ സി.ഐ. സതീഷ്കുമാര്‍ തല്‍ക്കാലം അവിടെത്തന്നെ തുടരുമെന്നും സൂചനയുണ്ട്‌. സി.ഐ.മാരുടെ സ്ഥലം മാറ്റം കൂടി നടപ്പാകുന്നതോടെ യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമുള്ള പോലീസുകാരുടെ സ്ഥലം മാറ്റം പൂര്‍ണമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.