ദേവസ്വം ഓര്‍ഡിനന്‍സില്‍ മാറ്റമുണ്ടാകില്ല - വി.എസ് ശിവകുമാര്‍

Friday 26 October 2012 4:14 pm IST

തിരുവനന്തപുരം: നിര്‍ദിഷ്ട ദേവസ്വം ഓര്‍ഡിനന്‍സില്‍ മാറ്റമുണ്ടാകില്ലെന്ന്‌ ദേവസ്വം മന്ത്രി വി.എസ്‌ ശിവകുമാര്‍ പറഞ്ഞു. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആക്ഷേപങ്ങള്‍ നിയമസഭയില്‍ ഓര്‍ഡിനന്‍സ്‌ ചര്‍ച്ച ചെയ്യുന്ന വേളയില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം ഈശ്വരവിശ്വാസമുള്ള എംഎല്‍എമാര്‍ക്ക്‌ മാത്രമായി നിജപ്പെടുത്തിക്കൊണ്ടുളള വ്യവസ്ഥയോട്‌ പ്രതിപക്ഷം എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ മന്ത്രിയുടെ പ്രതികരണം. ദൈവ വിശ്വസമില്ലാത്തവര്‍ ദൈവിക കാര്യങ്ങളില്‍ ഇടപെടുന്നത് എന്തിനെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ ചോദിച്ചിരുന്നു.വിശ്വാസമുണ്ടെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ സി.പി.എം എം.എല്‍.എമാര്‍ക്കും വോട്ട് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെ വനിതാ അംഗത്തെ ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.