പിടികൂടിയ 239 ചാക്ക്‌ ഗോതമ്പ്‌ സൌജന്യമായി വിതരണം ചെയ്യും

Tuesday 19 July 2011 11:31 pm IST

കാസര്‍കോട്‌: അനധികൃതമായി കടത്തിക്കൊണ്ടുപോകവേ മഞ്ചേശ്വരം പോലീസ്‌ പിടികൂടിയ മൂന്ന്‌ ലോഡ്‌ ഗോതമ്പില്‍ 239 ചാക്ക്‌ ഗോതമ്പ്‌ എന്‍ഡോസള്‍ഫാന്‍, ചെങ്ങറ പുനരധിവാസ പദ്ധതിക്കാര്‍ക്കായി സൌജന്യമായി വിതരണം ചെയ്യുമെന്ന്‌ ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടാതെ 75 ചാക്ക്‌ ഗോതമ്പ്‌ കാലി തീറ്റ നിര്‍മ്മാണത്തിനായി നീക്കിവെച്ചിട്ടുണ്ട്‌. 268 ചാക്ക്‌ ഗോതമ്പ്‌ പരസ്യ ലേലം ചെയ്യുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. അംഗീകൃത ഫുഡ്‌ ലൈസന്‍സ്‌ കൈവശമുളളവര്‍ 21 ന്‌ 3 മണിക്കകം ക്വട്ടേഷന്‍ കാസര്‍കോട്‌ താലൂക്ക്‌ സപ്ളൈ ഓഫീസര്‍ക്ക്‌ സമര്‍പ്പിക്കണം.