ഷെവര്‍ലെയുടെ പുതിയ സ്പാര്‍ക്‌ വിപണിയില്‍

Friday 26 October 2012 7:38 pm IST

കൊച്ചി : ജനറല്‍ മോട്ടോഴ്സിന്റെ ചെറുകാറായ ഷെവര്‍ലെ സ്പാര്‍ക്കിന്റെ പുത്തന്‍ മോഡല്‍ വിപണിയിലിറക്കി. 2007-ല്‍ ആദ്യമായി വിപണിയിലെത്തിയ സ്പാര്‍ക്കിന്റെ വ്യത്യസ്ത മോഡലുകള്‍ പല തവണകളായി ജനറല്‍ മോട്ടോഴ്സ്‌ ഇന്ത്യ ലഭ്യമാക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്‌ കുറേയധികം മാറ്റങ്ങള്‍ വരുത്തിയ ഷെവര്‍ലെ സ്പാര്‍ക്കാണ്‌.
മൂന്ന്‌ പെട്രോള്‍ മോഡലുകളും രണ്ട്‌ എല്‍പിജി മോഡലും ലഭ്യമാണ്‌. ഓള്‍ - ന്യൂ ഷെവര്‍ലെ സ്പാര്‍ക്‌ ബെയ്സ്‌ - 326, 365 രൂപ, ഓള്‍ - ന്യു ഷെവര്‍ലെ സ്പാര്‍ക്‌ എല്‍ എസ്‌ - 352, 565 രൂപ, ഓള്‍ - ന്യൂ ഷെവര്‍ലെ സ്പാര്‍ക്‌ എല്‍ ടി - 381, 365 രൂപ, ഓള്‍ - ന്യു ഷെവര്‍ലെ സ്പാര്‍ക്‌ എല്‍ എസ്‌ - എല്‍ പി ജി 381, 665 രൂപ, ഓള്‍ ന്യൂ ഷെവര്‍ലെ സ്പാര്‍ക്‌ എല്‍ ടി - എല്‍ പി ജി - 410, 465 രൂപ എന്നിങ്ങനെയാണ്‌ ദല്‍ഹി എക്സ്‌ ഷോറൂം വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.