തിരനാടകം പോലീസിനെയും കടയുടമയെയും സംശയത്തിണ്റ്റെ കരിനിഴലിലാക്കുന്നു

Tuesday 19 July 2011 11:33 pm IST

കോട്ടയം: ജൂവലറി കവര്‍ച്ചക്കാര്‍ ഉപയോഗിച്ച തോക്കിലെ തിരകള്‍ കോട്ടയത്തെ നാഗമ്പടത്തുള്ള സാംസണ്‍ ആര്‍മറിയില്‍ നിന്നും മോഷ്ടിച്ചതാണെന്നുള്ള പോലീസിന്‍റെ കണ്ടെത്തല്‍ വകുപ്പിന്‍രെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. അന്വേഷണത്തിണ്റ്റെ ആദ്യഘട്ടത്തില്‍ പ്രശംശയേറ്റുവാങ്ങിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്‍റെ അന്തിമ ഘട്ടത്തില്‍ കോടതിയുടെ വരെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടതായി വന്നിരിക്കുകയാണ്‌. ഈ സംഭവനത്തിലെ ദുരൂഹത ഏറുന്നത്‌ പ്രതികളായ മുരുകനും മനോജ്‌ സേവ്യറും പോലീസ്‌ കസ്റ്റഡിയില്‍ വച്ച്‌ നല്‍കിയ മൊഴിയാണ്‌. മൊഴിപ്രകാരം തിരകള്‍ നാഗമ്പടത്തെ സാംസണ്‍ ആര്‍മറിയില്‍ നിന്നും വിലക്കു വാങ്ങിയതാണ്‌. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കടയുടമക്കെതിരെ പോലീസ്‌ കേസെടുക്കുമെന്നും പറഞ്ഞിരുന്നു. തോക്കു നിര്‍മ്മാതാവും, ഇടനിലക്കാരനും പോലീസ്‌ പിടിയിലായപ്പോഴും കടയുടമക്കെതിരെ കേസെടുക്കുമെന്ന നിലപാടില്‍ തന്നെയായിരുന്നു പോലീസുദ്യോഗസ്ഥര്‍. ഇതുനുശേഷം പോലീസ്‌ പ്രതികള്‍ തിര മോഷ്ടിക്കുകയായിരുന്നുവെന്ന കണ്ടെത്തലുമായി വന്നതോടെ വിഷയം വിവാദമാകുകയായിരുന്നു. പോലീസിനെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന കാര്യങ്ങളില്‍ പ്രധാനം ജുവലറി മോഷണം നടന്ന അന്നുതന്നെ കടയുടമയെന്തിന്‌ ഒളിവില്‍ പോയെന്ന ചോദ്യമാണ്‌. തിരകള്‍ മോഷണം പോയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട്‌ ഈ വിവരം കടയുടമ പോലീസില്‍ അറിയിച്ചില്ലെന്നുള്ളതു സംഭവത്തിണ്റ്റെ തിരിമറി നാടകത്തിന്‍രെ ദുരൂഹതയ്ക്ക്‌ ആക്കം കൂട്ടുന്നു. കടയുടമയായ സാംസണ്‍ പത്തനംതിട്ട റാന്നി സ്വദേശിയാണ്‌. ഇയാള്‍ റാന്നിയിലുള്ള കടയുടെ ആര്‍മറി ലൈസന്‍സിന്‍റെ മറവിലാണ്‌ കോട്ടയത്ത്‌ അനധികൃതമായി കട നടത്തുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്‌.എന്തായാലും ആര്‍മറിയിലെ തിരനാടകം കടയുടമയെയും, പോലീസ്‌ ഉദ്യോഗസ്ഥരെയും സംശയത്തിണ്റ്റെ നിഴലിലാക്കിയിരിക്കുകയാണ്‌.