കോണ്‍ഗ്രസ്‌ അന്വേഷണത്തെ ഭയക്കുന്നു: കെ സുരേന്ദ്രന്‍

Friday 26 October 2012 11:25 pm IST

കാസര്‍കോട്‌ : അഴിമതിയിലൂടെ രാജ്യത്തെ കട്ടുമുടിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അന്വേഷണത്തെ ഭയക്കുകയാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങളില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്താതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. യുവമോര്‍ച്ച മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പദയാത്രയുടെ സമാപന സമ്മേളനം പൈവെളിഗെ ജോടുക്കല്ലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ സ്ഥാപനങ്ങളിലെയും കോണ്‍ഗ്രസ്‌ നേതാക്കളുടെയും അഴിമതിക്ക്കുടപിടിച്ച സോണിയാഗാന്ധി ഇപ്പോള്‍അഴിമതി നടത്തിയ മരുമകനെയും സംരക്ഷിക്കുകയാണ്‌. വദ്രക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിഷ്പക്ഷമായഅന്വേഷണം നടത്താതെ ഏതാനും ആഞ്ജാനുവര്‍ത്തികളെക്കൊണ്ട്‌ അന്വേഷിച്ച്‌ ക്ളീന്‍ചിറ്റ്‌ നല്‍കിയിരിക്കുകയാണ്‌. ഇത്ര ഗുരുതരമായ ആരോപണത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ ദുരൂഹതയുണ്ട്‌. അഴിമതിയെ വെള്ളപൂശാനുള്ള ഇത്തരം കണ്ടെത്തലുകള്‍ക്ക്‌ കടലാസിണ്റ്റെ വിലപോലും ഉണ്ടാകില്ല. രാജ്യത്തെ അന്വേഷണ സംവിധാനത്തെതന്നെ വെല്ലുവിളിക്കുന്ന കോണ്‍ഗ്രസിനെ തിരുത്താന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. മരുമകനെതിരെ അഴിമതി ആരോപണം ഉയര്‍ന്ന സ്ഥിതിക്കെങ്കിലും സ്വത്ത്‌ വെളിപ്പെടുത്താന്‍ സോണിയാഗാന്ധി തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്റ്റ്നവീന്‍കുമാര്‍ മജാല്‍ നയിച്ച പദയാത്ര വോര്‍ക്കാടി മജീര്‍പള്ളയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ ശ്രീകാന്ത്‌ ഉദ്ഘാടനം ചെയ്തു. ദേശീയ കൌണ്‍സില്‍ അംഗം ആശാ ജഗദീഷ്‌, വൈസ്‌ പ്രസിഡണ്റ്റ്‌ കെപി വത്സരാജ്‌, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ നവീന്‍ രാജ്‌, ജില്ലാ കമ്മിറ്റി അംഗം ധൂമപ്പ ഷെട്ടി, മണ്ഡലം വൈസ്‌ പ്രസിഡണ്റ്റ്‌ സദാശിവ വൊര്‍ക്കാടി, പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എ നാഗപ്പ, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പിആര്‍ സുനില്‍, പ്രസിഡണ്റ്റ്‌ വിജയകുമാര്‍ റൈ, ജനറല്‍ സെക്രട്ടറി ആദര്‍ശ്‌ ബി എം എന്നിവര്‍ സംസാരിച്ചു. ലോഹിത്‌ ഉപ്പള അദ്ധ്യക്ഷത വഹിച്ചു. ജോടുങ്കലില്‍ നടന്ന സമാപന സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്റ്റ്‌ പി സുരേഷ്കുമാര്‍ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡണ്റ്റ്‌ സരോജ ആര്‍ ബള്ളാള്‍, ജില്ലാകമ്മിറ്റിയംഗം മണികണ്ഠ റൈ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.