ന്യൂദല്‍ഹി: ഞായറാഴ്ച നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി മൂന്ന് മന്ത്രിമാര്‍ കൂടി രാജിവച്ചു. അംബിക സോണി, മുകള്‍ വാസ്നിക്, സുബോധ്കാന്ത് സഹായി എന്നിവരാണ് രാജിവച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
അംബികാസോണി വാര്‍ത്താവിതരണ വകുപ്പും സുബോധ്കാന്ത് സഹായി ടൂറിസം വകുപ്പും മുകുള്‍ വാസ്നിക് സാമൂഹ്യക്ഷേമവകുപ്പുമാണ് കൈകാര്യം ചെയ്തിരുന്നത്. കല്‍ക്കരിപ്പാട അഴിമതിയില്‍ സുബോധ്കാന്ത് സഹായിക്കെതിരെ നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. പുനസംഘടനയില്‍ നാല് സുപ്രധാന വകുപ്പുകളൊഴികെ മാറ്റമുണ്ടാകാനാണ് സാധ്യത.
കപില്‍ സിബല്‍, അംബികാ സോണി, ആനന്ദ് ശര്‍മ്മ തുടങ്ങിയ പേരുകളാണ് വിദേശകാര്യ വകുപ്പിന്റെ ചുമതലയിലേക്ക് പുതുതായി ഉയര്‍ന്നു കേള്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: