ചന്ദനമരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ അനുമതി നല്‍കും

Wednesday 20 July 2011 12:38 pm IST

തിരുവനന്തപുരം: ചന്ദനമരങ്ങള്‍ വ്യാപകമായി വച്ചുപിടിപ്പിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നു വനംമന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു‍. നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോഴാണ് കള്ളക്കടത്ത് ഏറുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത് തടയുന്നതിനായി വീടുകളിലും മറ്റു തോട്ടങ്ങളിലും ചന്ദനമരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന കാര്യം ആലോചനയിലാണ്. സംസ്ഥാനത്ത് ചന്ദനമരങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടാകുന്നുണ്ട്. ഇതു പരിഹരിക്കാനും പുതിയ നീക്കം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗണേഷ് കുമാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.