ന്യൂദല്‍ഹി: പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇനി മന്ത്രിസഭാ പുനസംഘടന ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിഗ് പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാഹുലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് താല്പര്യമെന്നും മന്മോഹന് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: