ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള പുതിയ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. കൊടിക്കുന്നേല്‍ സുരേഷിന് തൊഴില്‍ പുനരധിവാസ വകുപ്പിന്റെയും ശശി തരൂരിനു മാനവശേഷി വികസന വകുപ്പിന്റെയും ചുമതല ലഭിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം രാഷ്ട്രപതി ഭവനാണു വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
വകുപ്പുകളില്‍ മാറ്റം വന്ന മറ്റു മന്ത്രിമാര്‍
ക്യാബിനറ്റ് മന്ത്രിമാര്‍
എം.വീരപ്പ മൊയ്ലി (പെട്രോളിയം, പ്രകൃതിവാതകം)
എസ്.ജയ്പാല് റെഡ്ഡി (ശാസ്ത്രസാങ്കേതിക വകുപ്പ്)
കമല്‍ നാഥ് (നഗരവികസനം പാര്‍ലമെന്ററി കാര്യം)
വയലാര്‍ രവി (പ്രവാസികാര്യം)
കപില്‍ സിബല്‍ (ടെലികോം)
സി.പി. ജോഷി (ഗതാഗതം)
കുമാരി ഷെല്‍ജ (സാമൂഹിക ക്ഷേമം)
പവന് കുമാര്‍ ബന്‍സല്‍ (റയില്‍വെ)
സല്മാന് ഖുര്‍ഷിദ് (വിദേശകാര്യം)
ജയ്റാം രമേഷ് (ഗ്രാമവികസനം)
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍
ജ്യോതിരാദിത്യ സിന്ധ്യ (ഊര്‍ജം)
കെ.എച്ച്.മുനിയപ്പ (ചെറുകിട വ്യവസായം)
ബി.എം. സോളങ്കി (കുടിവെള്ളം, ആരോഗ്യസംരക്ഷണം)
സച്ചിന് പെയിലറ്റ് (കോര്‍പ്പറേറ്റ് അഫയേര്‍സ്)
ജിതേന്ദ്ര സിങ് (കായികം, യുവജനകാര്യം)
സഹമന്ത്രിമാര്‍
ഇ.അഹമദ് (വിദേശകാര്യം)
ഡി. പുരന്ദേശ്വരി (വാണിജ്യം)
ജിതിന് പ്രസാദ (പ്രതിരോധം, മനുഷ്യവിഭവശേഷി)
എസ്. ജഗത്രാക്ഷകന്‍ (ന്യൂ ആന്‍ഡ് റിന്യുവബിള്‍ എനര്‍ജി)
ആര്.പി.എന്‍.സിങ് (ഭവനം)
കെ.സി. വേണുഗോപാല്‍ (വ്യോമയാനം)
രാജീവ് ശുക്ല (പ്ലാനിങ്, പാര്‍ലമെന്ററികാര്യം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: