ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയ്ക്കെതിരെ യു.പി.എ സഖ്യകക്ഷിയായ സമാജ്വാദി പാര്‍ട്ടി രംഗത്ത്. അഴിമതിയെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് മന്ത്രിസഭാ പുനസംഘടനയെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് രാം വേണുഗോപാല്‍ യാദവ് പറഞ്ഞു.
അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സല്മാന് ഖുര്‍ഷിദിന് വിദേശകാര്യ വകുപ്പ് നല്‍കിയത് ഇതിന് ഉദാഹരണമാണ്. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും നീക്കുകയാണ് വേണ്ടത്. അതിനു പകരം വിവിധ അഴിമതി ആരോപണങ്ങളില്‍ പെട്ടവര്‍ക്ക് വലിയ സ്ഥാനങ്ങള്‍ നല്‍കുകയാണ് ചെയ്തതെന്നും രാം വേണുഗോപാല്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: