നഗരങ്ങളില്‍ മിനിമം ബാലന്‍സ് ആയിരമാക്കും

Saturday 6 January 2018 10:09 am IST

മുംബൈ : കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് മിനിമം ബാലന്‍സിന്റെ പരിധി കുറയ്ക്കാന്‍ എസ്ബിഐ ആലോചിക്കുന്നു. വന്‍ നഗരങ്ങളില്‍ പരിധി ആയിരമാക്കാനാണ് നീക്കം. ഇപ്പോള്‍ 3000 രൂപയാണ് പരിധി. 

നഗരങ്ങളില്‍ 2000 രൂപയും , ഗ്രാമീണ പ്രദേശങ്ങളിലെ 1000 രൂപയുമാണ് എസ്ബിഐ സേവിങ്‌സ് അക്കൗണ്ടിന്റെ മിനിമം ബാലന്‍സ്. ഇവ കുറയ്ക്കുന്നതിനെക്കുറിച്ച് ബാങ്ക് നിലപാടു വ്യക്തമാക്കിയിട്ടില്ല. 

 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ 1,772 കോടിയാണ് എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് ഉടമകളില്‍ നിന്ന് ഈടാക്കിയത്. ഇത് വിവാദമായതിനെത്തുടര്‍ന്ന്  മിനിമം ബാലന്‍സ് തുക കുറയ്ക്കാന്‍  കേന്ദ്രം നിര്‍ദേശിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.