വി.ടി.ബല്‍റാമിന്റെ ഓഫീസിന് നേരെ മദ്യക്കുപ്പി എറിഞ്ഞു

Saturday 6 January 2018 11:33 am IST

പാലക്കാട്: വി.ടി.ബല്‍റാം എംഎല്‍എയുടെ തൃത്താലയിലെ ഓഫീസിനു നേരെ അജ്ഞാതര്‍ മദ്യക്കുപ്പി എറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എന്നാല്‍ മദ്യക്കുപ്പി എറിഞ്ഞത് ആരാണെന്ന് അറിവായിട്ടില്ല.

കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലനെതിരെ ഫേസ്ബുക്കില്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബല്‍റാമിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. എകെജി ബാലികാ പീഡകനെന്നായിരുന്നു വി.ടി.ബല്‍റാം ഫേസ്ബുക്കില്‍ കമന്റിട്ടത്.പ്രസ്താവനയില്‍ വി.ടി. ബല്‍റാം മാപ്പ് പറയണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.