ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് പരിരുക്കേറ്റു. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളില്‍ പത്തോളം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച കണക്ക് പ്രകാരം 2016 നാംബര് ഒന്നു മുതല്‍ 2017 ഒക്ടോബര്‍ 31 വരെ താഴ് വരയില്‍ 341 ഭീകരാക്രമണങ്ങളാണ് നടന്നത്. മുന്‍വര്‍ഷം ഇത് 311 ആയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ഹാന്‍സ്രാജ് അഹീര്‍ വ്യക്തമാക്ക
പ്രതികരിക്കാൻ ഇവിടെ എഴുതുക: