വൈക്കത്തു ഹോട്ടലില്‍ തീപിടിത്തം

Saturday 6 January 2018 12:43 pm IST

വൈക്കം: നഗരത്തിലെ പടിഞ്ഞാറെനടയില്‍ കച്ചേരികവലയ്ക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന ആനന്ദഭവന്‍ ഹോട്ടലിനു തീപിടിച്ചു. മൂന്നു നിലകളുള്ള ഹോട്ടല്‍ ഭാഗികമായി കത്തിനശിച്ചു. അടുക്കളയില്‍ നിന്ന് ചിമ്മിനി വഴിയാണ് തീപടര്‍ന്നത്.  ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്ത മൊഴിവായി.

അടുക്കളയുടെ മുകളിലെ റുഫ്, ഗ്ലാസുകള്‍ എന്നിവ കത്തി നശിച്ചു. സമീപത്തെ ഒരു കടയിലേക്ക് തീ പടര്‍ന്നെങ്കിലും ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് അണച്ചതിനാല്‍ വലിയ തോതില്‍ നാശനഷ്ടമുണ്ടായില്ല.

രാവിലെ 8.45നായിരുന്നു സംഭവം.. വൈക്കത്തെയും കടുത്തുരുത്തിയിലേയും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.