ജനുവരി ഓര്‍മ

Saturday 6 January 2018 2:37 pm IST

 

 

]ഓര്‍മകളില്‍ ഭൂതകാലം തിരയുന്ന സിനിമകളില്‍ മാസങ്ങളുടെ പേരുള്ളവയുമുണ്ട്, ജനുവരി ഒരു ഓര്‍മ, ഏപ്രില്‍ 18, ഏപ്രില്‍19, നവംബറിന്റെ നഷ്ടം എന്നിങ്ങനെ ഒരുപിടി. ഇവയെല്ലാം വന്‍ ഹിറ്റുകളായിരുന്നു. ജനുവരി ഒരു ഓര്‍മ സംവിധാനംചെയ്തത് ജോഷിയാണ്. ബാലചന്ദ്രമേനോന്റെ ചിത്രങ്ങളാണ് ഏപ്രില്‍ 18 ഉം ഏപ്രില്‍ 19 ഉം. നവംബറിന്റെ നഷ്ടത്തിന്റെ സംവിധായകന്‍ പത്മരാജനും.

അന്നത്തെ മെലോഡ്രാമയുടെ രീതിയില്‍ ചാലിച്ചെടുത്തതായിരുന്നു ജനുവരി ഒരു ഓര്‍മയും. ആദ്യം സന്തോഷം. അവസാനം ഏല്ലാവരേയും കരയിപ്പിക്കുന്ന തീവ്രവേദനയും ശീലമാക്കിയ പ്‌ളോട്ടായിരുന്നു ഈ ചിത്രത്തിനും. മോഹന്‍ലാല്‍ നായകനായ ചിത്രം നൂറുദിവസമാണ് ചില സ്റ്റേഷനുകള്‍ പിന്നിട്ടത്.

കൊടയ്ക്കനാലില്‍ ടൂറിസ്റ്റു ഗൈഡായ മോഹന്‍ലാലിന്റെ രാജു എന്ന കഥാപാത്രത്തിനു പിന്നിലെ കഥകള്‍ പിന്നീടാണ് കാണികള്‍ അറിയുന്നത്. കാര്‍ത്തിക നായികയായ നിമ്മിയെ പ്രണയിക്കുന്ന രാജുവിനെ എതിരിടാന്‍ വില്ലനായ സുരേഷ് ഗോപി എത്തുന്നതോടെ കഥയ്ക്കു പിരിമുറുക്കം കൂടുന്നു. കാണികളെ രസിപ്പിക്കാനുള്ളതെല്ലാം ഉണ്ടായിരുന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ പലരുടേയും കണ്ണുകള്‍ നനഞ്ഞിരുന്നു.

സോമന്‍, ജയഭാരതി, രോഹിണി, ജഗതി, കരമന, പ്രതാപചന്ദ്രന്‍ തുടങ്ങിയ നീണ്ടതാരനിര. എ.ആര്‍.മുകേഷിന്റെ കഥയും കലൂര്‍ ഡെന്നീസിന്റെ തിരക്കഥയും. ഔസേപ്പച്ചന്റെ സംഗീതം. ജയാനന്‍ വിന്‍സന്റിന്റെ ക്യാമറ. തരംഗിണി നിര്‍മിച്ച സിനിമ 87 ജനുവരി 32നാണ് റിലീസ് ചെയ്തത്.

 

                     

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.