സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

Saturday 6 January 2018 2:10 pm IST

തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്് തുടക്കമായി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ മുഖ്യ വേദിയായ നീര്‍മാതളത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കലോത്സവത്തിന് തിരി തെളിയിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാംസ്‌കാരിക നഗരിയായ തൃശൂര്‍ കലോത്സവത്തിന് വേദിയാകുന്നത്. പരിഷ്‌കരിച്ച മാന്വല്‍, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ, വിജിലന്‍സ് നിരീക്ഷണം, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ട്രോഫി, കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വേദികളിലായി കൂടുതല്‍ ഇനങ്ങള്‍ തുടങ്ങി നിരവധി പ്രത്യേകതകളാണ് ഇത്തവണത്തെ കലോത്സവത്തെ വ്യത്യസ്തമാക്കുന്നത്.

പൂക്കളുടെയും, ചെടികളുടെയും, കനികളുടെയും പേരുകളാണ് ഇരുപത്തിനാല് വേദികളിലാണ് ഇത്തവണത്തെ ഇനങ്ങള്‍ അരങ്ങേറുക. രാവിലെ ഉദ്ഘാടനത്തിന് മുന്നോടിയായി തേക്കിന്‍കാട് മൈതാനത്ത് തൃശൂരിലെ കാലാകാരന്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദൃശ്യ വിസ്മയങ്ങള്‍ അരങ്ങേറി.

ഉദ്ഘാടന വേദിയില്‍ മന്ത്രിമാരായ സി. രവീന്ദ്രനാഥ്. എ.സി മൊയ്തീന്‍, വി,എസ് സുനില്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം സിനിമ, സാഹിത്യ, സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.