പാക്കിസ്ഥാനില്‍ ചൈന രണ്ടാം സൈനീകത്താവളം നിര്‍മ്മിക്കുന്നു

Sunday 7 January 2018 2:45 am IST

ബീജിങ് :  യു.എസിനെതിരെ കൈകോര്‍ക്കാന്‍ ചൈന പാക്കിസ്ഥാനില്‍  സൈനിക താവളം പണിയുന്നു. പാക് അര്‍ദ്ധദ്വീപായ ജിവാനിയിലെ തുറമുഖത്താണ് സൈനീകത്താവളം പണിയുന്നത്.  പാക്കിസ്ഥാനില്‍ ചൈന നിര്‍മ്മിക്കുന്ന രണ്ടാമത്തെ സൈനികത്താവളമാണിത്. ആദ്യത്തേത് ജിബൂട്ടിയിലാണ്. സൈനീക താവളം നിര്‍മ്മിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും നടത്തിക്കഴിഞ്ഞു. പാക്കിസ്ഥാന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ അറബിക്കടലിലുള്ള ഗാദ്വര്‍ തുറമുഖത്തിനും ഇറാനിലെ ചബ്ഹര്‍ തുറമുഖത്തിനും സമീപമാണ് ജിവാനി പ്രദേശം നിലകൊള്ളുന്നത്.

യുഎസുമായുള്ള ബന്ധം വഷളായതോടെ പാക്കിസ്ഥാന്‍ ചൈനയുമായി അടുക്കുന്നതായി ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഇറാനും, ഇന്ത്യയും, അഫ്ഗാനിസ്ഥാനും സംയുക്തമായി നിര്‍മ്മിച്ചതാണ് ഛബഹര്‍ തുറമുഖം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.