മുഖ്യമന്ത്രിയുടെ നിലവാരത്തിലേക്ക് ഉയരാന്‍ പിണറായിക്ക് കഴിഞ്ഞില്ല: എന്‍ടിയു

Sunday 7 January 2018 2:45 am IST

കോട്ടയം: സിപിഎം നേതാവെന്ന നിലയില്‍ നിന്ന് മുഖ്യമന്ത്രി എന്ന നിലയിലേക്കുയരാന്‍ പിണറായി വിജയന് കഴിഞ്ഞിട്ടില്ലെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഉപേക്ഷിച്ച് കൊല്ലത്ത് പാര്‍ട്ടി സമ്മേളനത്തിന് പിണറായി പോയത്. 

സാങ്കേതികമായി 19 മാസമായി കേരളത്തിന്റെ മുഖ്യമന്ത്രി ആണെങ്കിലും മാനസികമായി ആ പദവിയിലേക്ക് ഉയരാനായിട്ടില്ല എന്നതാണ് എല്ലാ വീഴ്ചകളുടെയും കാരണം. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ മുഖ്യമന്ത്രി വിദ്യാഭ്യാസ മേഖലയെ അവഹേളിച്ചിരിക്കുകയാണ്. 

മുന്‍വര്‍ഷം കലോത്സവം കണ്ണൂരില്‍ നടക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികളെ വകവരുത്തിയാണ് സിപിഐ (എം) പ്രതിഭകളെ വരവേറ്റത് എന്നതും ശ്രദ്ധേയമാണ്. പറ്റിയ വീഴ്ച ഏറ്റുപറഞ്ഞ് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.