ജന്മഭൂമി-വിജ്ഞാൻ ഭാരതി ശാസ്ത്രോത്സവം; മാന്നാർ നായർ സമാജം സ്കൂളിന് ഓവറോൾ കിരീടം

Sunday 7 January 2018 2:45 am IST

തിരുവനന്തപുരം: ജന്മഭൂമിയും വിജ്ഞാന്‍ഭാരതിയും ചേര്‍ന്ന് സംഘടിപ്പിച്ച ശാസ്‌ത്രോത്സവത്തില്‍ ആലപ്പുഴ മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. വ്യാവസായിക മേഖലയിലെ മലിനജലശുദ്ധീകരണമായിരുന്നു ഓവറോള്‍ ചാമ്പ്യന്മാര്‍ പ്രദര്‍ശിപ്പിച്ചത്. അനന്തു കൃഷ്ണന്‍, രജേന്ദു എന്നിവരാണ് ഇതു തയാറാക്കിയത്. 

ജൂനിയര്‍ വിഭാഗത്തില്‍  പറവൂര്‍ എസ്എന്‍ സ്‌കൂളും (അനന്ദു പത്മനാഭന്‍, ശ്രേയസ്സ് ശ്രീകുമാര്‍) പ്ലസ്ടൂ വിഭാഗത്തില്‍ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും (ഹസാന ആസാദ്, മന്‍സിയ മജീദ്) സീനിയര്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജും (അഖില്‍ ഹരീന്ദ്രന്‍, സെന്ന ഷിനോയ്, സ്വാലിക സിഎം, ആഷ്‌ലി സണ്ണി) ഒന്നാം സ്ഥാനം നേടി.

വിഷയാടിസ്ഥാന മത്സരത്തില്‍ കോഴിക്കോട് രാമനാട്ടുകര സേവാമന്ദിര്‍ പോസ്റ്റ് ബേസിക് എച്ച്എസ്എസ്(ഊര്‍ജം- അര്‍ജ്ജുന്‍.എം.കെ, മൂഹമ്മദ് നബീസ, ഫംറാസ്.പി), കരുനാഗപ്പള്ളി ഗവ. വിഎച്ച്എസ്എസ് (ജലം- സൂര്യദേവ്.ആര്‍, മുഹമ്മദ് ജെസിന്‍), കോഴിക്കോട് സര്‍വകലാശാല ക്യാമ്പസ് ജിഎംഎച്ച്എസ്എസ്(പരിസ്ഥിതി സംരക്ഷണം-നിത മെഹര്‍), കുന്നമംഗലം എച്ച്എസ്എസ് കോഴിക്കോട് (ഐടി- മുഹമ്മദ് സയിദ്, നസ്മീനുഷ ഫാരീസ്, നൂസൈഫ എന്‍, നിസ്സാം.കെ), ചങ്ങനാശേരി സേക്രഡ്ഹാര്‍ട്ട് എച്ച്എസ്എസ് (ആരോഗ്യം- വിജയ വര്‍ഗീസ്, പ്രിന്‍സ് ജോസ്, ഗോഡ്‌ലി ജോണ്‍സന്‍ സ്‌കറിയ, ജോജു ഫെലിക്‌സ്), ഗവ. വിഎച്ച്എസ്എസ് വാളത്തുങ്കല്‍) (കാര്‍ഷികം- ആതിര.പി.എം, മാളവിക.പി) എന്നീ സ്‌ക്കൂളുകള്‍ ഒന്നാം സ്ഥാനം നേടി.

വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ വിതരണം ചെയ്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.