ദേശ സുരക്ഷക്ക് സംസ്‌കാരത്തെ സംരക്ഷിക്കണം: ഗോപാലകൃഷ്ണന്‍

Sunday 7 January 2018 2:45 am IST

കോഴിക്കോട്: ദേശ സുരക്ഷ പൂര്‍ണ്ണമാകുന്നത് നാടിന്റെ സംസ്‌കൃതിയെ പരിരക്ഷിക്കുന്നതിനുള്ള ജാഗ്രത കൂടിയാണെന്ന് സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. സീമാ ജാഗരണ്‍ മഞ്ചിന്റെ കടലോര മേഖലാ പ്രവര്‍ത്തകര്‍ക്കുള്ള ദേശീയ നേതൃയോഗം കോട്ടൂളി സരസ്വതി വിദ്യാമന്ദിറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സാംസ്‌കാരിക മൂല്യങ്ങളും മാതൃഭാഷയും പാരമ്പര്യവും കാത്തു സൂക്ഷിക്കാന്‍ കടലോര ജനതയെ സജ്ജമാക്കണം. സാമൂഹ്യ അസംഘടിതാവസ്ഥയാണ് പ്രശ്‌നങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം. അവ പരിഹരിക്കാന്‍ സമൂഹത്തെ സംഘടിതമാക്കേണ്ടതുണ്ട്. പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ട് പരമ്പരാഗത കടലോര സമൂഹത്തെ മുഖ്യധാരയിലെത്തിക്കാന്‍ പദ്ധതികളാവിഷ്‌കരിക്കണം, അദ്ദേഹം പറഞ്ഞു. ദേശീയ സഹ സംഘടനാ സെക്രട്ടറിമാരായ പി. പ്രദീപ്, മുരളീധര്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്ന് നടക്കുന്ന സമാപന സമ്മളനത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹ സമ്പര്‍ക്ക് പ്രമുഖ് അരുണ്‍കുമാര്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 70 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നു. കേരളത്തില്‍ നിന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ ഭാരവാഹികളാണ് പങ്കെടുക്കുന്നത്. നേതൃയോഗം ഇന്ന് ഉച്ചയോടെ സമാപിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.