ചൈനയില്‍ ഓയില്‍ ടാങ്കറും , ചരക്കു കപ്പലും കൂട്ടിയിടിച്ച്‌ 32 പേരെ കാണാതായി

Sunday 7 January 2018 1:45 pm IST

ബെയ്ജിംഗ് : ചൈനയിയുടെ കിഴക്കന്‍ തീരത്ത് ഓയില്‍ ടാങ്കറും  ചരക്കു കപ്പലും കൂട്ടിയിടിച്ച്‌  32 പേരെ കാണാതായി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം . 30 ഇറാനിയന്‍ പൗരന്‍മാരും രണ്ട് ബംഗ്ലാദേശികളുമാണ് കാണാതായവരില്‍ എന്ന അധികൃതര്‍ വ്യകത്മാക്കി.

136,000 ടണ്‍ ഓയിലാണ് ടാങ്കറില്‍ ഉണ്ടായിരുന്നത്. ഷാങ്ങ്ഹായിലെ 160 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് അപകടമുണ്ടായത്. ഹോങ്കോങ്-ഫ്ലാഗ്ഡ് ചരക്ക് കപ്പലില്‍ 64,000 ടണ്‍ ധാന്യമായിരുന്നു ഉണ്ടായിരുന്നത്. ടാങ്കര്‍ ഇപ്പോഴും കത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ദക്ഷിണ കൊറിയയുടെ നിയന്ത്രണത്തിലുള്ള ഓയില്‍ ടാങ്കറിലാണ് അപകടം സംഭവിച്ചത്.ദക്ഷിണ കൊറിയയും,ചൈനയും രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.