കിം ജോങ് ഉന്നുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

Sunday 7 January 2018 2:12 pm IST

വാഷിങ്ടണ്‍: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി ഫോണ്‍ സംഭാഷണത്തിനു പരിപൂര്‍ണ സമ്മതം അറിയിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മേരിലാന്‍ഡിലെ ക്യാംപ് ഡേവിഡില്‍ പ്രസിഡന്‍ഷ്യല്‍ റിട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ട്രംപ്.

ഉത്തരകൊറിയയും, ദക്ഷിണകൊറിയയും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ പുരോഗമനപരമായ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ട്രംപ് പറഞ്ഞു. തുടര്‍ച്ചയായ ആണവ മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് ഇടഞ്ഞ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രപും തമ്മിലുള്ള വാഗ്വാദങ്ങള്‍ മയപ്പെടാനുള്ള സാഹചര്യം ഈ ചർച്ചകളിലൂടെ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 

ദക്ഷിണ കൊറിയയുമായി രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.