ബഹ്റൈന്‍ ലാല്‍ കെയേര്‍സ് 2018 കലണ്ടര്‍ പ്രകാശനം ചെയ്തു

Sunday 7 January 2018 5:48 pm IST

ബഹ്റൈന്‍  ലാല്‍ കെയെര്‍സ്‌ന്റെ 2018 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാതാരവും, കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്ടിവല്‍ ഡയറക്ടറുമായ ശ്രീ. രവീന്ദ്രന്‍ കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ചത്. ബഹ്റൈന്‍ ലാല്‍ കെയെര്‍സ് 2017 ല്‍ നടത്തിയ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍  ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങില്‍ ബഹ്റൈന്‍ ലാല്‍ കെയെര്‍സിന് വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഫൈസല്‍ എഫ് എം എന്നിവര്‍ ചേര്‍ന്ന്  ശ്രീ. രവീന്ദ്രനു മോമെന്‌ടോ നല്‍കി ആദരിച്ചു. ബഹ്റൈന്‍ ലാല്‍ കെയെര്‍സ് ട്രെഷറര്‍ ഷൈജു, ജോ. സെക്രെട്ടറി അരുണ്‍ തൈക്കാട്ടില്‍, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങളായ സുബിന്‍ സുരേന്ദ്രന്‍, ജസ്റ്റിന്‍ ഡേവിസ്, അജീഷ് മാത്യു, വിഷ്ണു മണ്ണടി, രതിന്‍ തിലക്, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.