ന്യൂയോര്‍ക്ക് : ഉത്തരധ്രുവത്തില്‍ കനത്ത ശൈത്യം ആരംഭിച്ചതോടെ കിഴക്കന്‍ അമേരിക്കയും കാനഡയും കടുത്ത തണുപ്പില്‍. കാനഡയുടെ വടക്കന്‍ പ്രവിശ്യകളായ ഓണ്ടാറിയോയിലും, ക്യുബെക്കിലും മൈനസ് 50 ഡിഗ്രി സെല്‍ഷ്യസാണ് തണുപ്പ് അനുഭവപ്പെടുന്നത്.
അമേരിക്കയില്‍ ശൈത്യക്കാറ്റും വീശിയടിക്കുകയാണ്. ടെക്സാസ്, വിസ്കോസിന് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലെ തണുത്ത കാറ്റില്‍ 19 പേര് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കിഴക്കന്‍ അമേരിക്കയില്‍ 2,250 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി, സൗത്ത് കരോളിന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ വസര്വ്വീസുകളേയും ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: