അഹമ്മദാബാദ്: ഇന്ത്യയുടെ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന് തടവിലാക്കിയിരിക്കുന്ന കുല്ഭൂഷണ് ജാദവിന്റെ മോചനത്തിന് അന്താരാഷ്ട്ര പട്ടം പറത്തല്‍ ഉത്സവത്തിലും ഐക്യദാര്‍ഢ്യം.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കുല്ഭൂഷണ് ജാദവിന്റെ ചിത്രമുള്ള പട്ടങ്ങള്‍ പറത്തിയാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഗവര്‍ണര്‍ ഒ.പി കോഹ്ലിയും സന്നിഹിതനായിരുന്നു.
അടുത്തിടെ അമ്മ അവന്തിയും ഭാര്യ ചേതനയും പാക് ജയിലില്‍ കുല്‍ഭൂഷണിനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് വിവാദങ്ങള്‍ ഉണ്ടായിരുന്നു. പാക് നടപടികളില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: