ഹിന്ദുപുരോഹിതര്‍ക്കും സര്‍ക്കാര്‍ വേതനം നല്‍കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

Sunday 7 January 2018 6:43 pm IST

കൊല്‍ക്കത്ത : മുസ്ലിം പുരോഹിതരെപ്പോലെ ഹിന്ദു പുരോഹിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് എംഎല്‍എ മില്‍ടണ്‍ റഷീദ്. ബിര്‍ഭും ജില്ലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു റഷീദ്. 

സംസ്ഥാനത്ത് മുസ്ലിം ഇമാമുകള്‍ക്കു നല്‍കുന്നതു പോലെ പ്രതിഫലം എന്തുകൊണ്ട് ഹിന്ദു പുരോഹിതര്‍ക്ക് ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണണം. പൂജ ചെയ്ത് ജീവിക്കുന്ന നിരവധി ഹിന്ദു പുരോഹിതരില്‍ പലരും നിത്യച്ചെലവിനു ബുദ്ധിമുട്ടുന്നു. മാസം ഒരു നിശ്ചിത തുക സര്‍ക്കാര്‍ നല്‍കണം, റഷീദ് ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.