രോഹിങ്ക്യന്‍ കലാപം: ഹിന്ദു അഭയാര്‍ത്ഥികളും മടങ്ങാനുള്ള പ്രതീക്ഷയില്‍

Sunday 7 January 2018 9:17 pm IST

ധാക്ക: ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകള്‍ക്കൊപ്പം നാടുവിടേണ്ടി വന്ന ഹിന്ദു അഭായാര്‍ത്ഥികളും നാട്ടിലെത്താമെന്ന പ്രതീക്ഷയില്‍. രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിന് ബംഗ്ലാദേശും മ്യാന്‍മാറും ധാരണയിലെത്തിയതിനെത്തുടര്‍ന്ന് അഞ്ഞൂറോളം ഹിന്ദു അഭയാര്‍ത്ഥികളാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

 മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ അങ് സാന്‍ സൂചിയും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബുല്‍ ഹസ്സന്‍ മഹമൂദ് അലിയുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഒരുലക്ഷം പേരുടെ പട്ടികയാണ് ബംഗ്ലാദേശ് നല്‍കുക.

 കഴിഞ്ഞ ആഗസ്തില്‍ രോഹിങ്ക്യന്‍ തീവ്രവാദ സംഘടനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 45 ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതെത്തുടര്‍ന്നാണ് രോഹിങ്ക്യന്‍ ഹിന്ദുക്കളും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.