സൗദിയില്‍ 11 രാജകുമാരന്മാര്‍ അറസ്റ്റില്‍

Sunday 7 January 2018 9:21 pm IST

റിയാദ്: പതിനൊന്നു രാജകുമാരന്മാര്‍ അറസ്റ്റിലാണെന്ന വാര്‍ത്ത അംഗീകരിച്ച് സൗദി അറേബ്യന്‍ അറ്റോര്‍ണി ജനറല്‍. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധിച്ച് രാജകൊട്ടാരമായ ക്വാസര്‍ അല്‍-ഹോകമില്‍ ഒത്തുചേര്‍ന്നവരാണ് അറസ്റ്റിലായത്.

രാജകുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ അടുത്തിടെ വെട്ടിക്കുറച്ചിരുന്നു. വെള്ളക്കരവും വൈദ്യുതി ചാര്‍ജും രാജകുടുംബാംഗങ്ങള്‍ തന്നെ അടക്കേണ്ട അവസ്ഥയായി. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയവരാണ് ഒത്തുകൂടിയത്. പിരിഞ്ഞുപോകാനുള്ള നിര്‍ദേശം അവഗണിച്ചതിനെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് അല്‍ ഹയര്‍ ജയിലിലടച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.